Listen on

Episode notes

അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ⁠ഴെങ് ഹെ നിര്യാതനായത്⁠ കേരളതീരത്താണ്).

കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി.

കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം ⁠(City of Truth)⁠ എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.

ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.